ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി, 2025 ജൂൺ 19, 20, 21 തിയതികളിലായി മാമുറയിലെ ക്രേംബ്രിഡ്ജ് സ്കൂളിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് "സ്മാഷ് ആൻ്റ് റാലി '2025" ൻ്റെ പോസ്റ്റർ പ്രകാശനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനിൽ അടൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി എസ് അബ്ദുൽ റഹ്മാൻ, ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാനും ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ വി ബോബൻ തുടങ്ങിയവർ സംസാരിച്ചു. ......
ദോഹ: സിബിഎസ്ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് 2025ന് തുടക്കമായി.
അണ്ടർ-14, അണ്ടർ-17, അണ്ടർ-19 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കായി സിബിഎസ്ഇയുമായി അഫിലിയേറ്റഡ് ആയ ഏകദേശം 18 സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു.
എംഇഎസ് ഇന്ത്യൻ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗമാണ് കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.എംഇഎസ് ഗവേണിംഗ് ബോർഡ് സ്പോർട്സ് ആൻഡ് ഗെയിംസ് ഡയറക്ടർ ബദറുദ്ദീൻ ഗുലാം മൊഹിയുദ്ദീൻ, ട്രഷറർ എ ടി ഉസ്മാൻ, എംഇഎസ് പ്രിൻസിപ്പൽമാരായ ഡോ. ഹമീദ കാദർ, പ്രമീള കണ്ണൻഎന്നിവർഉത്ഘാടനചടങ്ങിൽ സാന്നിധ്യം വഹിച്ചു.ഗേൾസ് വിഭാഗം സ്പോർട്സ് ക്യാപ്റ്റൻ നിവേദ്യ സുധീർസ്വാഗത വും മെസിസ് സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ജാസിം
നന്ദിയും പറഞ്ഞു.
മുഹമ്മദ് ഉമൈർ പ്രാർത്ഥനനടത്തി.
അത്ലറ്റിക് ക്യാപ്റ്റൻ മുഹമ്മദ് അനസ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ കലാ സാംസ്കാരിക സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി)പുതിയ ലോഗോയുടെ സോഫ്റ്റ് ലോഞ്ചിങ്ങ് നടന്നു.ഇന്ത്യൻ സമൂഹത്തിനായി ഐ സി സി നടത്തിവരുന്ന പ്രതിവാര കലാ വിരുന്നിന്റെ വേദിയിലാണ് പുതിയലോഗോപ്രകാശനം ചെയ്തത്.ഐ സി സി അശോകഹാളിൽ നടന്ന ബുധനാഴ്ച ഫിയസ്റ്റ സാംസ്കാരിക പ്രവർത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ......
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ന്റെ ഭാഗമായി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഡബിൾസ് ടൂർണമെന്റിൽ കെഎംസിസി തൃശൂരിൽ നിന്നുള്ള ഖലീൽ ഇബ്റാഹീം, ഇല്ല്യാസ് ബഷീർ സഖ്യം ഒന്നാം സ്ഥാനവും, കെഎംസിസി കോഴിക്കോട് ടീമിന്റെ റിയാസ് കെ, സനാഹ് പി സഖ്യം രണ്ടാം സ്ഥാനവും, കെഎംസിസി മലപ്പുറത്തിന്റെ മുഹമ്മദ് റാഫിദ്, ഷഫീക് കെപി സഖ്യം മൂന്നാം സ്ഥാനം നേടി. ......
ദോഹ: മെയ് 8 ന് ആരംഭിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ്, പങ്കാളിത്തത്തിൽ ചരിത്രം കുറിക്കുമെന്ന് ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു.
സാഹിത്യ സഹകരണം ശക്തിപ്പെടുത്തുക, പ്രസിദ്ധീകരണ അവകാശങ്ങൾ കൈമാറുക, ഖത്തറും ആഗോള സാഹിത്യ സമൂഹവും തമ്മിലുള്ള വിവർത്തന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അഭിലാഷ സംരംഭമായ പ്രൊഫഷണൽ ലിറ്റററി എക്സ്ചേഞ്ച് പ്രോഗ്രാമിന് ഈ വർഷം മേള തുടക്കം കുറിക്കുമെന്ന് അൽ ബുഐനൈൻ വിശദീകരിച്ചു
43 രാജ്യങ്ങളിൽ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങൾ ഉണ്ടാകും, അതിൽ 11 എണ്ണം പലസ്തീനിൽ നിന്നുള്ളതാണ്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, എംബസികൾ എന്നിവയിൽ നിന്നുള്ള വിശിഷ്ട സാന്നിധ്യവും ഉണ്ടാകും.മേളയിലെ പ്രധാന വേദിയിൽ പ്രമുഖ അറബ് ബുദ്ധിജീവികൾ പങ്കെടുക്കുന്ന നിരവധി സാംസ്കാരിക, സാഹിത്യ സെമിനാറുകൾ നടക്കും, അതേസമയം കൾച്ചറൽ സലൂൺ ചർച്ചാ സെഷനുകളും പുസ്തക പ്രകാശന പരിപാടികളും നടത്തും. ......
ദോഹ: അൽ റയ്യാൻ റേസ്കോഴ്സിൽ നടന്ന കുതിരയോട്ട മത്സരത്തിൽ വിജയത്തിന്റെ കുളമ്പടികളുമായി മാർക്കോ കാസമെന്റോ പൈലറ്റായ ഘനേംഅൽ ബെയ്റ്റ് കപ്പ് നേടി. അഞ്ച് ദിവസത്തിനുള്ളിലാണ്ഘനേംഅൽ തന്റെ രണ്ടാമത്തെ വിജയംഉറപ്പാക്കിയത്. ......
ദോഹ: പുതിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ളസേവന വിലകൾ വെളിപ്പെടുത്താൻ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ച് വാണിജ്യ മന്ത്രാലയം. കാർ സ്പെയർ പാർട്സുകളുടെ മൂല്യം, പുതിയ കാറുകൾക്കുള്ള സ്പെയർ പാർട്സ് കളുടെയും സേവനങ്ങളുടെയും വില മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം സർക്കുലറിലൂടെയാണ് അറീയിച്ചത്. സുതാര്യതയെ പിന്തുണയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളും കാർ ഡീലർമാരും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ്, ഉപഭോക്തൃ സംരക്ഷണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2008 ലെ നിയമം (8) അടിസ്ഥാനമാക്കി, പുതിയ കാറുകൾ വിൽക്കുന്നതിന് മുമ്പ് മാർക്കറ്റിംഗ് പരസ്യങ്ങൾക്കിടയിൽ സുതാര്യമായ വെളിപ്പെടുത്തൽ സംബന്ധിച്ച് മന്ത്രാലയം 2025 ലെ സർക്കുലർ നമ്പർ (1) പുറപ്പെടുവിച്ചത്.
കാറിന്റെ മൂല്യം, സ്പെയർ പാർട്സ് വിലകൾ,ആനുകാലിക അറ്റകുറ്റപ്പണി ഫീസ്, പ്രദർശന രീതി, കാർ ഷോറൂമിലെ വലിയ ഇന്ററാക്ടീവ് സ്ക്രീനുകളെ കുറിച്ചുള്ള വിവരണം. ......
ദോഹ, ഖത്തർ: 2025-ലെ ഖത്തർ സി.എസ്.ആർ. സമ്മിറ്റിൽ നസീം ഹെൽത്ത് കെയറിന് ശസ്ത്രക്രിയാ സഹായക സംരംഭത്തിന് അംഗീകാരം ലഭിച്ചു.......
ദോഹ : ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മക്ക് 2025-26 ലേക്ക് പുതിയ നേതൃത്വവും കമ്മറ്റിയും നിലവിൽ വന്നു. സ്വാദ് പാർട്ടി ഹാളിൽ നടന്ന 2024-25 ലെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് വിജയകുമാർ കളരിക്കൽ അദ്ധ്യക്ഷനായിരുന്നു. ......